
പ്രമുഖ നടനും സംവിധായകനുമായ നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയത്തിൽ ദിലീപും കുടുംബവും പങ്കെടുത്തു.നാദിർഷായുടെ മൂത്ത മകളായ ആയിഷയെ വിവാഹം ചെയ്യുന്നത് ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകൻ ബിലാൽ ആണ്.
നിശ്ചയ ദിവസം ദിലീപും കുടുംബവും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.ദിലീപിന്റെ മകൾ മീനാക്ഷിയും അയിഷയും അടുത്ത കൂട്ടുകാരാണ് ഇവർ തമ്മിലുള്ള ടിക്കറ്റോക് വീഡിയോകൾ വൈറൽ ആയിരുന്നു.നടി നമിത പ്രമോദും ആയിഷയുടെ ഉറ്റ സുഹൃത്താണ്.