0 Comments

സിഡ്‌നി: കോവിഡിനു ശേഷം ആദ്യമായി നടത്തിയ ക്രിക്കറ്റിൽ ഇന്ത്യക്കു പരാജയം.ഏകദിനത്തിൽ ഓസ്‌ട്രേലിയയുമായുള്ള ആദ്യ കളിയിൽ 66 റണ്ണിനായിരുന്നു തോൽവി.സ്റ്റീവൻ സ്മിത്ത് പട നയിച്ചപ്പോൾ 6-374 റൺ സ്കോർബോർഡിൽ തെളിഞ്ഞു.എന്നാൽ ഇന്ത്യയുടെ മറുപടി 8-308 ൽ അവസാനിച്ചു.

സ്മിത്താണ് മാന് ഓഫ് ദ മാച്ച്.66 പന്തിൽ 105 റൺസാണ് സ്മിത്ത് നേടിയത്.കോവിഡിന് ശേഷം ആദ്യമായാണ് കാണികൾ സ്റേഡിയത്തിലെത്തിയത്.ടോസിൽ ബാറ്റിംഗ് നേടിയ ഓസിസ് പട ക്രിക്കറ് ഗ്രൗണ്ടിൽ ആഘോഷം നടത്തുകയായിരുന്നു.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ,ഡേവിഡ് വാർണർ ,ഗ്ലെൻ മാക്സ് വെൽ ,എന്നിവർ ഓസീസിന് വേണ്ടി തകർപ്പൻ റണ്ണുകൾ നേടി.അതേസമയം മുഹമ്മദ് ഷെമി ഇന്ത്യക്കുവേണ്ടി 3 വിക്കറ്റുകൾ എടുത്തു.

ഇന്ത്യയുടെ ബാറ്റിങ്ങിൽ മായങ്ക് അഗർവാൾ, ക്യാപ്റ്റൻ വിരാട് കോലി,സ്രേയസ് അയ്യർ, എന്നിവരെ വേഗം തന്നെ ഓസിസ് പുറത്താക്കി. തുടർന്ന് ശിഖർ ധവാൻ- പാണ്ഡ്യ സഖ്യത്തെ സാമ്പ മടക്കി അയച്ചു.

രണ്ടാം മത്സരം സിഡ്‌നിയിൽ ജയറാഴ്ചയായിരിക്കും നടക്കുക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *