
ആലപ്പുഴ: ആലപ്പുഴയിൽ മൽസ്യത്തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തുമ്പോളി സ്വദേശിയായ യേശുദാസ് (50) ആണ് മരിച്ചത്.തുമ്പോളി റെയിൽവേ സ്റ്റേഷന് സമീപത്തു വച്ചാണ് മൃദദേഹം കണ്ടെത്തിയത്.
ആലപ്പുഴ- ചെന്നൈ സ്പെഷ്യൽ ട്രെയിൻ ഇടിച്ചാണ് യേശുദാസ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.യേശുദാസ് ജീവനൊടുക്കിയതാണെന്നും പോലീസ് സംശയിക്കുന്നു.