
കോഴിക്കോട്: ഒരേ സവാള രണ്ടു വിലക്ക്.ഹോർട്ടികോപ് ആണ് സവാള രണ്ടു വിലക്ക് വാങ്ങിയത്.കിലോക്ക് 39 രൂപ മൊത്ത വ്യാപാര വിലയാണ് ഈജിപ്തിൽനിന്നും വാങ്ങിയ സവാളയുടെ വില.അതെ സമയം നാഫെഡ് മുഖേന കിലോഗ്രാമിന് 44 രൂപയ്ക്കാണ് 25 ടൺ സവാള വാങ്ങുന്നത്.ഇങ്ങനെ സംഭരണം നടത്തുന്നത് പൊതുവിപണിയിൽ സവാളയുടെ വില കുറച്ചു കൊണ്ടുവരുന്നതിന് മുന്നോടിയാണ്.
കോഴിക്കോട്ടെ മൊത്ത വിതരണക്കാർ ഹോർട്ടികോർപ്പിനു സവാള നൽകുന്നതു കിലോക്ക് 39 രൂപയ്ക്കാണ്.വടകര,മലപ്പുറം,കണ്ണൂർ എന്നിവടങ്ങളിൽ 41 രൂപക്കും ഹോർട്ടികോർപ് ഔട്ലെറ്റുകളിൽ സവാള വിൽക്കുന്നത് 45 രൂപക്കുമാണ്.കുറഞ്ഞ വിലക്ക് എടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് വില കുറച്ചു നല്കാൻ സാധിക്കും.
വില കൂടുതലുള്ളപ്പോഴാണ് നാഫെഡ് മുഖേനെ സംഭരിച്ചത് അതിനാലാണെന്നു ഹോർ ട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു.വില കുറഞ്ഞതിനാൽ നേരിട്ട് സംഭരിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.