
കൊച്ചി:രാജ്യത്തു കുതിച്ചുയർന്നു പെട്രോൾ ഡീസൽ വില.കഴിഞ്ഞ ഒൻപതു ദിവസത്തിനിടയിൽ എട്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.പെട്രോളിന് 1.12 രൂപയും ഡീസലിന് 80 പൈസയും വർധിച്ചിട്ടുണ്ട്.
83 രൂപയാണ് തിരുവനന്തപുരത്തു പെട്രോളിന് ഈടാക്കുന്നത്.അതേസമയം കൊച്ചിയിൽ ലിറ്റർ പെട്രോളിന് വേണ്ടിവരുന്നത് 82.54 രൂപയാണ്.അതിനോടൊപ്പം തന്നെ ഡീസലിനു 74.44 രൂപയുമാണ് വില.പെട്രോൾ വിലയിൽ 21 പൈസയും ഡിസലിനു 31 പൈസയുമാണ് വർധിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റം കൊണ്ടാണ് ഇന്ധനവില വർധിച്ചത്.വരും ദിവസങ്ങളിലും പെട്രോൾ ഡിസൽ വിലയിൽ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.വാക്സിന്റെ വരവ് ഇന്ധനവില വീണ്ടും ഉയർത്തുമെന്നാണ് നിഗമനം.