
തിരുവനന്തപുരം:കേരളത്തിൽ യെൽലോ അല്ലെർട്ട് പ്രഖ്യാപിച്ചു.തെക്കു കിഴക്കൻ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വരും ദിവസങ്ങളിൽ തീവ്രമാകുമെന്നും ഡിസെമ്പർ രണ്ടോടെ ഇത് തമിഴ്നാട്- പുതുച്ചേരി തീരത്തേക്ക് കടക്കുമെന്നാണ് സൂചന.
ന്യൂനമർദം മൂലം ഡിസെമ്പർ 3 വരെ സംസ്ഥാനത്തു ഒറ്റപ്പെട്ട കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്.ചൊവാഴ്ച ഇടുക്കി ,പത്തനംതിട്ട എന്നിവിടങ്ങളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച അല്ലെർട്ട് പ്രഖ്യാപിച്ചു.കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച് 24 മണിക്കൂറിനുള്ളിൽ 115 മുതൽ 204 മില്ലീലിറ്റർ വരെ മഴ പെയ്യാം.
യെൽലോ അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ തിരുവനന്തപുരം,കൊല്ലം,കോട്ടയം എന്നിവിടങ്ങളിൽ ചൊവാഴ്ചയിലും ലക്ഷദീപിൽ ബുധനാഴ്ചയുമാണ്. ഞായർ ,തിങ്കൾ,ചൊവ ദിവസങ്ങളിൽ 65 കിലോമീറ്റര്‍ വരെ കാറ്റിന് വേഗതയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.