
മുംബൈ:ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു. സംഭവം നടന്നത് ധാരാവിയിലെ സെന്റർ ബിൽഡിങ്ങിൽ ശനിയാഴ്ച വൈകുന്നേരമാണ്.മരിച്ചത് അഞ്ചു വയസ്സുകാരൻ മുഹമ്മദ് ഹുസൈഫ സർഫ്രാസ് ഷെയ്ഖ് ആണ്. കെട്ടിടത്തിന്റെ നാലാം നിലയിൽ താമസിക്കുന്ന കുട്ടി സഹോദരിമാർക്കൊപ്പം കളിക്കവെ മുകളിലേക്ക് പോകാൻ ലിഫ്റ്റ് ഉപയോഗിച്ചപ്പോഴാണ് അപകടം നടന്നത്.
ലിഫ്റ്റ് നിർത്തിയപ്പോൾ ഉള്ളിൽ കടക്കുകയും മുകളിലെ നിലയിലേക്ക് പോകാനുള്ള ബട്ടൺ അമർത്തുകയും ചെയ്തു.എന്നാൽ ലിഫ്റ്റിന്റെ വാതിൽ ശരിയായി അടച്ചിരുന്നില്ല.ഉടൻ തന്നെ സഹോദരിമാർ ലിഫ്റ്റിന് പുറത്തേക്ക് ചാടിയിറങ്ങി.അതേസമയം അഞ്ചു വയസ്സുകാരൻ ഗ്രില്ലിനും ലിഫ്റ്റിന്റെ സുരക്ഷാവാതിലിനുമിടയിൽ കുടുങ്ങുകയായിരുന്നു.ബട്ടൺ അമർത്തിയതിനാൽ ലിഫ്റ്റ് മുകളിലേക്കുയരുകയും കുട്ടി താഴേക്ക് വീഴുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു.
45 മിനിട്ടുകൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മ വിവരമറിയുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.