
ഗുവാഹത്തി: നാഗാലാൻഡിൽ നായമാംസം വിൽക്കാൻ അനുമതിയായി.ഇത് നിരോധിച്ച സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി,വ്യാപാരം,വിൽപ്പന നിർത്തി ഉത്തരവിറക്കിയത് ജൂലായ് 2 നാണ്.സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച നായ്ക്കളെ മാംസത്തിനായി കെട്ടിത്തൂക്കിയ ചിത്രമാണ് ഇങ്ങനെ ഉത്തരവിറക്കാൻ കാരണമായത്.
സംസ്ഥാനത്തെ ചില സമുദായങ്ങൾക്കിടയിൽ നായ മാംസം രുചികരമായ ആഹാരമാണ്.സത്യവാങ്മൂലം നല്കാൻ സെപ്തംബര് 14 നു കോടതി ഉത്തരവിട്ടിരുന്നു.ഇതിനു സർക്കാർ മറുപടി കൊടുക്കാത്തതിനെതുടർന്നാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
മറ്റൊരു സംസ്ഥാനമായ മിസോറാം ആണ് നായ ഇറച്ചി നിരോധിച്ചുകൊണ്ട് മുൻപ് ഉത്തരവിറക്കിയിട്ടുള്ളത്.