0 Comments

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനത്തിലെ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് അനുമതിച്ച ചിഹ്നം മാറ്റമില്ലാതെ തുടരുമെന്നു തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കാരണമായത് ഇത് സംബന്ധിച്ച പരാതികൾ പരിശോദിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

സ്ഥാനാർത്ഥികളുടെ പേരുകൾ തയ്യാറാക്കുമ്പോൾ മലയാളം അക്ഷരമാല ക്രമത്തിലാണ് ക്രമീകരിക്കേണ്ടത്.അപ്പോൾ ഒരേ പേരുകളുള്ള ആളുകൾ അടുത്തടുത്ത് വരും.

അതേസമയം ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ പേര് ആദ്യം കൊടുക്കുന്നതിനുള്ള ജനപ്രധിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പഞ്ചായത്തു രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ബന്ധപ്പെട്ട ചട്ടങ്ങളിലും ഇല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.അതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പേരിനും ചിഹ്നത്തിനും ശേഷം ചേർക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് കമ്മിഷണർ അറിയിച്ചു.

സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് ബന്ധപ്പെട്ട വരണാധികാരികളാണ്.ഇങ്ങനെ അനുവദിച്ചു കഴിഞ്ഞ ചിഹ്നങ്ങൾ മാറ്റാൻ സാധ്യമല്ല.കേരള പഞ്ചായത്,കേരള മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ എന്നിവ പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള സിംബൽ ഉത്തരവ് പ്രകാരവുമാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങളുടെ പട്ടിക ഗസ്റ്റിൽ വിഞ്ജാപനം ചെയ്യുക.ഈ പട്ടികയിൽ നിന്നുമാണ് വരണാധികാരികൾ ചിഹ്നം അനുവദിക്കുക.

നവംബര് ആറിലെ വിഞ്ജാപനപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങളുടെ പുതുക്കിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നം പിൻവലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കുവാനോ സാധ്യമല്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!