
കൊച്ചി: കെഎസ്ആർടിസി ബസ്സ് മരത്തിലിടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.എറണാകുളം പാലാരിവട്ടം ചക്കരപറമ്പിൽ വച്ചാണ് അപകടം ഉണ്ടായത്.തിരുവനതപുരം സ്വദേശിയായ അരുൺ സുകുമാർ (45) ആണ് മരിച്ചത്.ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു.4 പേരുടെ നില ഗുരുതരമായി തുടരുന്നു.
തിരുവനന്തപുരത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ് പുലർച്ചെ നാലരയോടെ അപകടത്തിൽ പെടുകയായിരുന്നു.നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക് ബസ്സ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.കണ്ടക്ടറുടെ നില അതീവ ഗുരുതരമാണ്.ഡ്രൈവർ ഉറങ്ങിയതിനാലാവാം അപകടം ഉണ്ടാവാൻ കാരണമെന്നാണ് പ്രാഥമിക വിവരം.സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഡ്രൈവറുടെ മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റും.പോലീസും ഫയർ ഫോഴ്സും ചേർന്ന് അപകടത്തിൽ പെട്ടവരെ ബസ്സിനുള്ളിൽ നിന്നും പുറത്തെടുത്തു.അപകടത്തെ തുടർന്ന് മരം കടപുഴകിയിട്ടുണ്ട്.