
ബുവാനോസ് ആരിസ്: പ്രശസ്ത ഫുട്ബോൾ താരം മറഡോണയുടെ മരണത്തിൽ തനിക്ക് ഉത്തരവാദമില്ലെന്നു ചികിൽസിച്ച ഡോക്ടർ ലിയോ പോൾഡ് ലൂക്ക പറഞ്ഞു.അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറഡോണയുടെ മരണത്തിനു കാരണം ഡോക്ടറുടെ അനാസ്ഥമൂലമെന്നു ആരോപണം ഉയർന്നിരുന്നു.ഇതോടെ തങ്ങളുടെ പിതാവിന് എന്ത് ചികിത്സയാണു നൽകിയതെന്ന് മറഡോണയുടെ മക്കളായ ഡെൽമയും ജിയാനിനെയും ചോദിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും വീട്ടിലും ആശുപത്രിയിലും റൈഡുകൾ നടത്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മറഡോണയെ തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു .