
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി.ചോദ്യം ചെയ്യുന്നത് വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതൽ നാലു വരെയുമായിരിക്കും ചോദ്യം ചെയ്യുക.ഒരു മണിക്കൂറിനു ശേഷം 15 മിനിട്ട് ഇടവേള ഉണ്ടായിരിയ്ക്കും.കോടതിയുടെ നിർദേശത്തിൽ മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണ സംഘത്തിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നാണ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധന നേരത്തെ പൂർത്തിയായിട്ടുണ്ടായിരുന്നു.വിശദമായ ചോദ്യാവലിയും വിജിലൻസ് സംഘം തയ്യാറാക്കിയിട്ടുണ്ട്.ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമായിരുന്നു. പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് 18 നാണ്