
കോവിഡ് പ്രതിരോധ വാക്സിൻ നല്കാൻ രാജ്യം തയ്യാറെടുക്കുന്നു.അടുത്തവർഷം ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25-30 കോടിയോളം വരുന്ന ജനങ്ങൾക്ക് വാക്സിൻ നൽകും.50-60 കോടിയോളം വാക്സിൻ ഇതിനായി വേണ്ടിവരുമെന്ന് കരുതുന്നു.
എന്നാൽ വാക്സിന്റെ വിലയെ സംബന്ധിച്ച തീരുമാനം ആയിട്ടില്ല.ഓസ്ഫെഡ് സർവകലാശാലയും ആസ്ട്രസേനകയും ചേർന്ന് നിർമിക്കുന്ന കോവിഷീൽഡ്,ഇന്ത്യ നിർമിക്കുന്ന ഭാരത് ബയോ ടെക്കിന്റെ കോവാക്സിൻ എന്നിവയാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.