
ജയ്പൂർ: രാജസ്ഥാനിൽ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നത്തിനു ശേഷം പൊട്ടക്കിണറ്റിൽ തള്ളി.സംഭവം നടന്നത് പ്രതാപ്ഗഡ് ജില്ലയിലാണ്.അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിയെടുക്കുകയും തുടർന്ന് കൂട്ട ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിചു കൊല്ലുകയും സമീപത്തെ പൊട്ടക്കിണറ്റിൽ തള്ളുകയുമായിരുന്നു.
വീട്ടിൽ നിന്നും 300 അകലെയുള്ള പൊട്ടക്കിണറ്റിൽ നിന്നും മൃദദേഹം കണ്ടെത്തിയത് ശനിയാഴ്ച രാത്രിയോടെയാണ്.പോലീസ് അന്വേഷണം തുടരുകയാണ്.