
ഓയൂർ: കൊല്ലം വാപ്പാലയിൽ യുവതിയെ ഭർത്താവ് ചവിട്ടിക്കൊന്നു.ഇതിനെത്തുടർന്ന് ഭർത്താവായ അരുൺദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.അരുൺ ദാസിന്റെ ഭാര്യ ആശ മരിച്ചത് കഴിഞ്ഞ 4 നാണ്.
അടിവയറിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അരുൺ ദിവസവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ഒക്ടോബര് 31 ന് ഇയാൾ ആശയുടെ അടി വയറിൽ ചവിട്ടുകയായിരുന്നു.തുടർന്ന് അബോധവസ്ഥയിലായ ആശയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ആട് ഇടിച്ചാണ് ആശക്ക് പരിക്കേറ്റതെന്നാണ് അരുൺ ആശുപത്രിയിൽ പറഞ്ഞിരുന്നത്.