
ചിറ്റൂർ: ചിറ്റൂരിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടി വച്ച് കൊന്നു.കന്നിമാരി കുട്ടിക്കലച്ചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്(30) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വീട്ടിനകത്തു വച്ച് ഇയാൾക്കു വെടിയേൽക്കുകയായിരുന്നു.മൃദദേഹത്തിനടുത്തു നിന്നും തോക്കു കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.അജിത്തിന്റെ അമ്മ കല്യാണിക്കുട്ടി പത്താം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്.
അജിത്തിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്ക്.സ്വകാര്യ ഡി അഡിഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത് വീട്ടിലെത്തിയത് നാലു ദിവസം മുൻപാണ്.പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ കല്യാണിക്കുട്ടിയാണ് കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ അജിത്തിനെ കണ്ടത്.