
ബ്യൂണസ് എയ്റിസ് : അർജന്റീനയുടെ ഇതിഹാസ താരം മറഡോണയുടെ മരണത്തിനു ഉത്തരവാദി താനാണെന്ന് ചിലർ വരുത്തി തീർക്കുകയാണെന്നു അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ലിയോ പോൾഡോ ലുക്കിയു വ്യക്തമാക്കി.തന്റെ വസതിയിലും ഓഫീസിലും നടന്ന റെയ്ഡിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മറഡോണ(60) കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
‘ എന്റെ സുഹൃത്തുകൂടിയായ ഡിയെഗോയുടെ ജീവൻ രക്ഷിക്കാൻ എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ഞാൻ ചെയ്തു.അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും ഞാൻ ഇനിയും മോചിതനായിട്ടില്ല.എന്റെ വീട്ടുപടിക്കൽ പോലീസിനെ കണ്ടപ്പോൾ തകർന്നുപോയി.എല്ലാവര്ക്കും വേണ്ടത് ഒരു ബലിയാടിനെയാണ് ‘-ലുക്കിയു പറഞ്ഞു.
അതേസമയം മറഡോണക്ക് ഹൃദയാഘാതം ഉണ്ടായ ശേഷം ആംബുലൻസ് എത്താൻ താമസിച്ചെന്നും ഡോക്ടർ ചികിൽസിച്ചു ശരിയായില്ലെന്നും പെണ്മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇവർ ഉൾപ്പെടെയുള്ള മറഡോണയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഡോക്ടർ മറഡോണക്ക് നൽകിയ മരുന്നുകളെ കുറിച്ച് വിദഗ്ദ്ധ സംഘം
പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്.