
ഡൽഹി: പ്രവാസികൾക്കായി ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സജ്ജം.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്.കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടത്തുക.ഇതിനുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏതു രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോടെ മടക്കി അയക്കണം.നിലവിൽ പോസ്റ്റ് വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിങ് സംവിധാനം എന്ന നിലയിലുള്ളൂ.