
കൊല്ലം: മദ്യപിച്ചെത്തിയ അമ്മാവനുമായി ഉണ്ടായ വഴക്കിൽ മരുമകൻ അമ്മാവനെ കൊന്നു.കരീപ്ര ഇലയം നിമിഷാലയത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇലയം നിമിഷാലയത്തിൽ നിധീഷ് (28)അറസ്റ്റിലായി.
തിങ്കളാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ ശിവകുമാറും നിതീഷും തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായത്.ഇതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടു ഇരുവരെയും വീട്ടിലേക്കു പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അയൽവാസികൾ കൂടിയായ ഇവര് വീണ്ടും പരസ്പരാക്രമണം നടത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി.അപ്പോഴേക്കും മർദ്ദനത്തെ തുടർന്ന് ശിവകുമാർ അബോധവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ശിവകുമാറിന്റെ ഭാര്യ ആതിര മക്കൾ ,ആദിത്യൻ, അദ്വൈത്,അമ്പാടി എന്നിവരാണ്.സംഭവത്തിൽ നിതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.