0 Comments

പട്ന: ബിഹാറിൽ തടവുകാർക്കായി ജയിലിൽ എടിഎം വരുന്നു. ബിഹാറിലെ പൂർണിയ സെൻട്രൽ ജയിലിലാണ് ഈ സൗകര്യം വരൻ പോകുന്നത്.തടവുകാർക്ക് ദൈനം ദിന ആവശ്യത്തിന് പണം പിൻവലിക്കാനാണ് എടിഎം സ്ഥാപിക്കുന്നത്.ജയിൽ ഗേറ്റിലുള്ള തടവുകാരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്ക് നിയന്ത്രിക്കാനാണ് ഈ നടപടി.

ഇതിനായി എസബിഐക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു ജയിൽ സൂപ്രണ്ട് ജിതേന്ദ്രകുമാർ പറഞ്ഞു.

750 തടവുകാരുള്ള ജയിലിൽ അറുന്നൂറോളം പേർക് ബാങ്ക് അക്കൗണ്ടുകളുണ്ട്.400 തടവുകർക്കാണ് എടിഎം കാർഡുകൾ നൽകിയിട്ടുള്ളത്.ബാക്കിയുള്ളവയുടെ എടിഎം കാർഡുകൾ ഉടൻ തന്നെ എത്തും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!