
പുത്തൂർ: ബൈക്കപകടത്തിൽ യുവാവിന്റെ കാലറ്റു.റോഡരികിലെ കോൺക്രീറ്റ് കുറ്റിയിലേക്കു ബൈക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.തെക്കുംചേരി വലിയവിള താഴത്തിൽ രാഹുൽ ദേവിന്റെ(27) ഇടതു കാൽ ആണ് അറ്റത്.കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ടു റോഡരികിലെ കുറ്റിയിൽ ഇടിക്കുകയായിരുന്നു.ആകടം കണ്ട ആളുകൾ ഓടിക്കൂടിയെങ്കിലും ആംബുലൻസ് എത്താൻ വൈകിയതിനാൽ ഇവർ അപകടസ്ഥലത് തന്നെ കിടക്കുകയായിരുന്നു.
ഇതിനുമുൻപും ഒരു യുവാവ് സമാന സ്ഥലത്തു അപകടത്തിൽ മരിച്ചിരുന്നു.