
ഗുവാഹത്തി: ഗുവാഹത്തിയിലെ വനിതാ ഹോസ്റ്റലിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി.നാലു മണിക്കൂറുകളോളം പരിശ്രമിച്ച ശേഷം മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്.
ഹോസ്റെലിനുള്ളിൽ പുലിയെ കണ്ട പെൺകുട്ടികൾ ഉറക്കെ നിലവിളിക്കുകയും തുടർന്ന് മറ്റൊരു മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു.വിവരം അറിഞ്ഞു വന്ന വനം വകുപ്പ് അധികൃതർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുലിയെ മയക്കുവെടി വച്ച് പിടിച്ചു.
പിടികൂടിയ പുലിയെ ആസ്സാമിലെ സംസ്ഥാന മൃഗശാലയിലേക്കു മാറ്റി.