
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മൊഴി ചോർത്തിയതിന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി.എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്.
മൊഴി ചോർന്നു എന്ന സ്വപ്നയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി എന്താണെന്നു കോടതിയെ അറിയിക്കണം.മൂന്നു മാസം കൂടുമ്പോൾ സ്വർണക്കടത്തു കേസിന്റെ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.