
ലക്നൗ: മദ്യപിച്ചെത്തിയ പോലീസുകാരൻ സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയത് ചോദ്യം ചെയ്തതിനു പോലീസുകാരൻ വെടി വച്ചു.സർവേഷ് എന്ന ഈ പോലീസുകാരന്റെ പ്രവൃത്തിക്ക് ഇരയായത് കിഷൻലാൽ എന്ന വ്യക്തിയാണ്.സംഭവത്തിൽ ഇയാൾക്ക് പരിക്കേറ്റു.
കമൽപൂർ ഗ്രാമത്തിൽ ഒരു വിവാഹത്തിനിടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.ചടങ്ങിനെത്തിയ ഒരു സ്ത്രീയെ ആക്രമിച്ച പോലീസുകാരനെ ചോദ്യം ചെയ്തതിനാണ് കിഷൻലാലിനെ വെടി വച്ചത്.
സംഭവത്തിൽ പോലീസുകാരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഗുരുതര പരിക്കുകളോടെ കിഷൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.