
മുംബൈ:വനിതാ എൻസിപി നേതാവിനെ കുത്തിക്കൊന്നു. മോട്ടോർ സൈക്കിളിനെ മറികടന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടത് യശ്വസിനി മഹിളാ ബ്രിഗേഡിന്റെ അധ്യക്ഷയായ രേഖ ഭാവു സാഹേബ്(39) ആണ്.സംഭവം നടന്നത് തിങ്കളാഴ്ച രാത്രിയിലാണ്.രേഖ കുടുംബവുമൊത്തു കാറിൽ വരുമ്പോൾ ഒരു മോട്ടോർ സൈക്കിളിനെ മറികടന്നു.പിന്നീട് റോഡിനു കുറുകെ മോട്ടോർ സൈക്കിൾ നിർത്തി ഇവർ രേഖയുമായി തർക്കിച്ചു.തുടർന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.