
ന്യൂഡൽഹി: കർഷക പ്രധിരോധം നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പാളി.പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുകയാണ്.
പുതിയ നിയമങ്ങൾ പിൻവലിക്കുന്നതിൽ മാറ്റമില്ലെന്ന് കർഷകനേതാക്കൾ അറിയിച്ചു.കൂടാതെ ഇക്കാര്യത്തിൽ കാർഷിക നിയമങ്ങൾ മരവിപ്പിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന കർഷക നേതാക്കളുടെ നിർദേശം കേന്ദ്ര സർക്കാർ തള്ളി.
വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോട് പറഞ്ഞത് .കാർഷിക നിയമങ്ങൾ പരിശോധിക്കാമെന്നും ഇതിനു വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.
അതേസമയം പ്രധിഷേധം തണുപ്പിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു.കേന്ദ്രം തിങ്കളാഴ്ചയാണ് കർഷകരെ ചർച്ചക്ക് വിളിച്ചത്.ബി എസ് എഫ് സ്ഥാപക ദിന ചടങ്ങുകൾ ഒഴിവാക്കിയാണ് അമിത് ഷാ അനുനയ ശ്രമങ്ങൾക്ക് ഏർപ്പെട്ടത്.