
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.നടിക്ക് നീതി കിട്ടുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് സർക്കാർ ഹർജിയിൽ പറയുന്നു.പീഡനക്കേസിലെ മറ്റും കോടതികൾ പാലിക്കേണ്ട മര്യാദകൾ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.അനാവശ്യ ചോദ്യങ്ങൾ തടയാൻ കോടതിക്ക് ഉത്തരവാദിത്വമുണ്ട്.
കൂടാതെ,മുൻ വിധിയോടെയുള്ള സമീപനവും ഒഴിവാക്കേണ്ടതുണ്ട്.രഹസ്യ വിചാരണയെന്നത് പോലും ഉറപ്പാക്കപ്പെടാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
പബ്ലിക് പ്രോസിക്യൂട്ടറെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായെന്നും അത് കണക്കിലെടുക്കാൻ ഹൈ കോടതി തയ്യാറായില്ലെന്നും സർക്കാർ ഹർജിയിലൂടേ വ്യക്തമാക്കി.