
ന്യൂഡൽഹി : പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും സി സി ടി വി സ്ഥാപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.സി ബി ഐ ,എൻ ഐ എ ,ഇ ഡി തുടങ്ങിയ എല്ലാ അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റെക്കോർഡിങ്ങും ഉള്ള സി സി ടി വി ക്യാമെറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
സി സി ടി വി ക്യാമെറകളിൽ പതിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും 18 മാസത്തേക്ക് തെളിവുകളായി സൂക്ഷിക്കാം.കോടതി ഇക്കാര്യത്തിൽ നിർദേശം നല്കാൻ കാരണമായത് പഞ്ചാബിൽ നിന്നുള്ള ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കവെയാണ്.