
ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്ന സുരേഷും സരിത്തും മാപ്പുസാക്ഷികളെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്.സ്വർണ്ണ കടത്ത് വഴി 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി.