
പ്രകൃതിക്ഷോഭം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണസജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മുന്നൊരുക്കം നടത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്, ആശങ്ക ഒഴിഞ്ഞെങ്കിലും മുന്നൊരുക്കങ്ങളില്‍ പിറകോട്ട് പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കം നടത്തുന്നത്. ചുഴലിക്കാറ്റ് കേരളത്തില്‍ വീശാതെ പോയാല്‍ സന്തോഷപ്പെടേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അതിതീവ്ര ന്യൂനമര്‍ദം. ചുഴലിക്കാറ്റിന്റെ നിലവിലെ വേഗത മണിക്കൂറില്‍ 50-60 കിലോമീറ്ററാണ്.