
ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്മാന് ജയഘോഷിനെയും ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
ജയഘോഷ് നിരവധി തവണ സ്വപ്നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ജയഘോഷ് സ്വപ്നയെ വിളിച്ചതായും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയത്. സ്വപ്നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.