0 Comments

കാസർ​ഗോഡ് എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ്‌ ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല.

പൊട്ടാതെ ഗ്രൗണ്ടിൽ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവർക്കും പരുക്കേറ്റത്. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *