
സിബിഐ അപേക്ഷിച്ചതിനെ തുടര്‍ന്ന് ലാവ്ലിന് കേസ് സുപ്രിം കോടതി വീണ്ടും മാറ്റിവച്ചു. മാറ്റി വയ്ക്കുന്നതിൽ അതൃപ്തി അറിയിച്ച കോടതി ജനുവരി 7ന് കേസ് വീണ്ടും പരിഗണിക്കും. 2017ലാണ് പിണറായി വിജയന്, കെ. മോഹനചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ അപ്പീല്‍ നല്‍കുകയായിരുന്നു.
ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോഴൊക്കെ രേഖകളും കുറിപ്പും സമര്‍പ്പിക്കാന്‍ സിബിഐ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റി വയ്ക്കുകയായിരുന്നു.