
മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ അഞ്ചിടത്തും ബിജെപിക്ക് തോൽവി. തെരഞ്ഞെടുപ്പ് നടന്ന ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യവും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുര്‍. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോണ്‍ഗ്രസിനായിരുന്നു ജയം. ഏറെ സ്വാധിനമുള്ള സ്ഥലത്തെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.