0 Comments

PWCയെ (പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ) വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പിഡബ്ല്യുസിയെ രണ്ട് വർഷത്തേക്ക് വിലക്കി അടുത്തിടെയാണ് ഉത്തരവിറങ്ങിയത്.

സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവിൽ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ പേര് പറയാതെ ‘യോഗ്യതയില്ലാത്തയാളെ നിയമിച്ചു’ എന്ന് ഉത്തരവിൽ രേഖപ്പെടുത്തിയാണ് വിലക്ക്.. ഇതിനെതിരെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

സര്‍ക്കാര്‍ നടപടി രാജ്യത്തെ മറ്റിടങ്ങളിലുള്ള തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അടിയന്തര സ്റ്റേ വേണമെന്നും പിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!