
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം സി ഡാക്കിൽ നിന്ന് വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി. ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ വിജിലൻസിന് ലഭിക്കും.
ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമെന്നായിരുന്നു വിജിലന്‍സ് നിലപാട്. സ്വപ്ന സുരേഷ്, സന്ദീപ്, ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനാണ് വിജിലൻസ് ശ്രമിക്കുന്നത്.