
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ബുംറയ്ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ ഷമി, ദീപക് ചഹാർ, ടി നടരാജൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ശ്രേയസ് അയ്യരുടെ സ്ഥാനത്താണ് സഞ്ജു ഇടം പിടിച്ചത്. മനീഷ് പാണ്ഡെയും ടീമിലുണ്ട്. യുസ്വേന്ദ്ര ചഹാലിനു പകരം വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചു.