
ബിജു രമേശിൻ്റെ പ്രധാനപ്പെട്ട ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാധ്യമാകൂ എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ നോട്ടിസ് അയച്ച സംഭവത്തെ കുറിച്ച് ഏത് ആളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ടെന്ന് വിജയരാഘവൻ പ്രതികരിച്ചു. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് അയാൾ കുറ്റവാളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.