
ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാക് ക്യാമ്പിൽ കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ ട്രെയിനിങ് നിഷേധിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്. ഇതുവരെ ആകെ 8 പാക് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാക് താരങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ താക്കീത് നൽകിയിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു.
ഡിസംബർ 18നാണ് പാകിസ്താൻ്റെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്. ക്രൈസ്റ്റ്ചർച്ചിലെ ഹോട്ടലിലാണ് പാക് താരങ്ങൾ ഐസൊലേഷനിൽ കഴിയുന്നത്.