
ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഓസ്ട്രേലിയക്ക് 162 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസ് നേടിയത്. 51 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മോയിസസ് ഹെൻറിക്കസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക് മൂന്നാം ഓവറിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ വിരാട് കോലി-ലോകേഷ് രാഹുൽ സഖ്യം 37 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, കോലി 9 റൺസ് മാത്രമെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ (44), സഞ്ജു (23)എന്നിവരുടെ മികവിലാണ് ഇന്ത്യ ബേധപെട്ട സ്കോറിൽ എത്തിയത്.