
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറന്നു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ പൂർണ തോതിൽ പുനരാരംഭിച്ചു. ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ഇന്നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാൽ ചുഴലിക്കാറ്റ് ദുർബലമായതോടെയാണ് നേരത്തെ പ്രഖ്യാപിച്ചതിലും നേരത്തെ വിമാനത്താവളം തുറക്കാൻ തീരുമാനിച്ചത്.