
കോഴിക്കോട് വിവാഹത്തിന് പോയ വരന് നേരെ പട്ടാപ്പകൽ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്.
ഇന്നലെ മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെൺകുട്ടിയുമായുള്ള വിവാഹത്തിനായി പോവുകയായിരുന്നു. വഴിയിൽ വച്ച് വരനെ വധുവിന്റെ ബന്ധുക്കൾ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. സംഭവത്തിൽ 6 പേർക്കതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.