0 Comments

സ്വർണക്കടത്ത് കേസ് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎൻ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ  എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിൻ എന്ന ഒരു കേസില്ലെന്നും കോടതിയിലുള്ളത് അപ്പീൽ മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡി എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *