
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ഇന്നിങ്സ് തോല്‍വിക്കരികെ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 519നെതിരെ ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 138ന് പുറത്തായിരുന്നു. ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്ന വെസ്റ്റിന്‍ഡീസിന് രണ്ടാം ഇന്നിങ്സിലും നില മെച്ചപ്പെടുത്താനായില്ല. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറിന് 196 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 185 റണ്‍സ് വേണം.
രണ്ടാം ഇന്നിങ്സിലും 89ന് ആറെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസിനെ ജര്മെയ്ന് ബ്ലാക്ക്വുഡും അള്‍സാരി ജോസഫും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് നേടിയ 107 റണ്‍സ് പാര്‍ട്ണര്‍ഷിപ്പിന്റെ ബലത്തിലാണ് മൂന്നാം ദിനം വിന്‍ഡീസ് പിടിച്ചുനിന്നത്. 80 റണ്‍സോടെ ജര്മെയ്ന് ബ്ലാക്ക്വുഡും 59 റണ്‍സുമയി അള്‍സാരി ജോസഫുമാണ് കളിയവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ജോണ്‍ ക്യാംപെല്‍ (2), ഡാരന്‍ ബ്രാവോ (12), ഷംറാ ബ്രൂക്ക്സ് (2), റോസ്റ്റണ്‍ ചേസ് (6), ജേസണ്‍ ഹോള്‍ഡര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നീല്‍ വാഗ്നര്‍ കിവീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
നേരത്തെ കെയിന്‍ വില്യംസണിന്റെ ഇരട്ട സെഞ്ച്വറി മികവിലാണ് ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ നേടിയത്. 251 റണ്‍സ് നേടിയ ക്യാപ്റ്റന്റെ മികവില്‍ 519/7 എന്ന നിലയിലാണ് കിവീസ് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്സില്‍ വിന്‍ഡീസ് 138 റണ്‍സിന് പുറത്തായിരുന്നു. നാലുവിക്കറ്റുമായി ടിം സൌത്തിയാണ് വിന്‍ഡീസിന്റെ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.