0 Comments

നിലവിലെ പാർലമെന്റ് കെട്ടിടത്തിന് സമീപത്തായി രാജ്യത്തെ പുതിയ പാർലമെന്റ് പണി ഉടൻ ആരംഭിക്കുകയാണ്. ഡിസംബർ 10ന് പ്രധാനമന്ത്രി തറക്കല്ലിടുന്നതോടെപാര്ലമെന്റിന്റെ പണി ആരംഭിക്കും. കെട്ടിടത്തിന്റെ ഭൂമിപൂജയും മോദി നടത്തുമെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർല കൂട്ടിച്ചേർത്തു.2022 ഒക്‌ടോബറിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. ആകെ 60,000 ചതുരശ്രയടി സ്ഥലത്താണ് പുതിയ പാർലമെന്റ് നിലകൊള‌ളുക. പാർലമെന്റ് ഹൗസ് എസ്‌റ്റേ‌റ്റിലെ 118ആമത് പ്ളോട്ടിലാണ് പുതിയ പാർലമെന്റ് ഉയരുക. നിലവിൽ ഇവിടെ പാർലമെന്റിന്റെ റിസപ്‌ഷനും മ‌റ്റ് ചെറിയ കെട്ടിടങ്ങളുമാണ്. ഭാവിയിൽ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ഇവിടെ പ്രത്യേക കടലാസ് രഹിത ഓഫീസുകളുണ്ടാകും.ഒരു ലൈബ്രറി, പലവിധ കമ്മി‌റ്റി ഹാളുകൾ, ഭക്ഷണം കഴിക്കാനുള‌ള സ്ഥലം, പാർക്കിംഗ് ഏരിയ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. 888 അംഗങ്ങൾക്ക് ഇരിക്കാനുള‌ള സ്ഥലം പാർലമെന്റ് കെട്ടിടത്തിലുണ്ടാകും.രാജ്യസഭയിൽ 384 സീ‌റ്റുകളുണ്ട്. ഇരു സഭകളിലും ഭാവിയിലുണ്ടാകാവുന്ന എണ്ണത്തിലെ വർദ്ധനവ് മുന്നിൽ കണ്ടാണ് ഇത്രയധികം സീ‌റ്റുകൾ നിർമ്മിക്കുക.എഡ്‌വിൻ ലൂട്ടൻസ്, ഹെർബെർട്ട് ബേക്കർ എന്നിവർ രൂപകൽപന ചെയ്‌ത ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടമാണ് നിലവിലെ പാർലമെന്റ്. ഇതിൽ ഹെർബെർ‌ട്ട് ബേക്കറാണ് ന്യൂഡൽഹി നഗരം തന്നെ രൂപകൽപന ചെയ്‌തത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *