0 Comments

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിലാണ് ഇന്ത്യ വിജയം തൊട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യത്തിലെത്തി. നഷ്ടമാക്കിയത് നാലു വിക്കറ്റ് മാത്രം. അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് വേണ്ടിയിരിക്കെ ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.

പാണ്ഡ്യ 22 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസുമായി ഹാർദിക്കിന് കൂട്ടു നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 20 പന്തിൽനിന്ന് 46 റൺസടിച്ചാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കാൻബറയിൽ നടന്ന ഒന്നാം ട്വന്റി20യും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട ധവാൻ നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലി 24 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 40 റൺസെടുത്തു. ലോകേഷ് രാഹുൽ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസും നേടി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്ത് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!