
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുമ്ബോള്‍ തിരശീലയില്‍ വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി.
ജയലളിതയുടെ രൂപ സാദൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്അപ്പിനെയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.