
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയയെ ആശങ്കയിലാക്കി ഓപ്പണർ വിൽ പുകോവ്സ്കിയുടെ പരുക്ക്. ഇന്ത്യൻ യുവ പേസർ കാർത്തിക് ത്യാഗിയുടെ ബൗൺസർ ഹെൽമറ്റിൽ ഇടിച്ച താരം റിട്ടയർഡ് ഹർട്ട് ആയി മടങ്ങി. ഓപ്പണർ ഡേവിഡ് വാർണർ ടെസ്റ്റ് മത്സരങ്ങളിൽ പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ യുവതാരം ടീമിൽ എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് പരുക്ക് പറ്റിയത്.
കാർത്തിക് ത്യാഗി എറിഞ്ഞ 13ആം ഓവറിലെ മൂന്നാം പന്തിൽ ബൗൺസർ പുൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട പുകോവ്സ്കിയുടെ ഹെൽമറ്റിൽ തന്നെ പന്ത് ഇടിക്കുകയായിരുന്നു. ഉടൻ നിലത്തിരുന്ന താരം പിന്നീട് ഗ്രൗണ്ടിൽ നിന്ന് മടങ്ങി. 39 പന്തുകളിൽ 26 റൺസെടുത്ത് നിൽക്കെയാണ് താരം മടങ്ങിയത്. അതേസമയം, മത്സരം സമനിലയിൽ കലാശിച്ചു.