
വിവാഹത്തിന് സമ്മതം നൽകാത്തിരുന്ന കാമുകിയുടെ അച്ഛനെ യുവാവ് കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം കൊലപാതകവുമായി ബന്ധപ്പെട്ട് 25 കാരനായ സൂരജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് 50 കാരനായ ബിജേന്ദർ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൽ ആഴമേറിയ മുറിവകുൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സൂരജിലേക്ക് എത്തിച്ചത്.
സംഭവ ദിവസം ബിജേന്ദർ സിംഗിന്റെ വീട്ടിൽ സൂരജ് അതിക്രമിച്ച് കയറി തലയിൽ കത്തി വച്ച് കുത്തി. തുടർന്ന് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചാണ് മരണം ഉറപ്പാക്കിയത്.