
വടക്കന്‍ കേരളത്തില്‍ പലയിടത്തും യുഡിഎഫ് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെന്നതിന് പകരം ലീഗ് മുന്നണിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തമെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
അതേസമയം നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു.